30.9 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പെരുംതുരുത്തി കരിയപാടം പാടശേഖരത്തിലെ നടീല്‍ ഉത്സവത്തിന് തുടക്കം

കാട്ടകാമ്പാല്‍ പെരുംതുരുത്തി കരിയപാടം പാടശേഖരത്തിലെ നടീല്‍ ഉത്സവത്തിന് തുടക്കം

9

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ പെരുംതുരുത്തി കരിയപാടം പാടശേഖരത്തിലെ നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ നിര്‍വഹിച്ചു. മേഖലയിലെ ഈ വര്‍ഷത്തെ ആദ്യ നടീല്‍ ഉത്സവത്തിനാണ് കോള്‍പടവില്‍ തുടക്കമായത്.പാടശേഖരസമിതി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ. എം. റസാഖ് അധ്യക്ഷത വഹിച്ചു. എന്‍ എ സുലൈമാന്‍ , കൃഷി ഓഫീസര്‍ അനൂപ് വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ പാടശേഖരസമിതി ഭാരവാഹികളായ ടി. കെ. ശശി, ജയദേവന്‍ കിഴക്കുമുറി,എ വൈ ഹമീദ്,എന്‍. കെ. അബ്ദുല്‍ മജീദ്,എന്‍ കെ സതീശന്‍, എന്‍ എ നൂറുദ്ദീന്‍, കരീം പെരുംതുരുത്തി,ദിനേഷ് കുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!