31.6 C
Kunnamkulam
Friday, October 30, 2026
Home Bureaus Thrithala അകിലാണം ക്വാറി അപകടം: കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

അകിലാണം ക്വാറി അപകടം: കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

22

അകിലാണം ക്വാറി അപകടം: കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി!വെള്ളത്തിനടിയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി. തൃത്താല തിരുമിറ്റക്കോട് അകിലാണത്തെ പോപ്പുലര്‍ എസ്റ്റേറ്റിലെ കരിങ്കല്‍ ക്വാറിയില്‍ ടോറസ് ലോറി മറിഞ്ഞുണ്ടായ അപകടത്തിലാണ് ചാഴിയാട്ടിരി സ്വദേശി അബു താഹിര്‍ മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് മണ്ണ് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട ടോറസ് ലോറി ക്വാറിയുടെ ആഴമേറിയ താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് കാണാതായ അബു താഹിറിനായി ഫയര്‍ഫോഴ്സും പോലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു.പത്തൊന്‍പത് മണിക്കൂറിലധികം നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കൂറ്റന്‍ ക്രെയിനുകളുടെ സഹായത്തോടെ ലോറി കരയ്‌ക്കെത്തിച്ചു. എന്നാല്‍ വാഹനത്തിന്റെ കാബിനില്‍ നടത്തിയ പരിശോധനയില്‍ ഡ്രൈവറെ കണ്ടെത്താനായില്ല.തുടര്‍ന്ന് ക്വാറിയില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ വെള്ളത്തിനടിയില്‍നിന്ന് അബു താഹിറിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിങ്കി ബോട്ടിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.നാല്‍പ്പത് അടിയിലധികം താഴ്ചയും വെള്ളക്കെട്ടും അടിത്തട്ടിലെ കട്ടിയുള്ള ചെളിയും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.അബു താഹിറിന്റെ മൃതദേഹം കണ്ടെത്തിയതോടെ അകിലാണം ക്വാറിയിലെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് വിരാമമായി. നാടിനെ നടുക്കിയ ദുരന്തത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍.ചാവക്കാട് പാലയൂരില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് അജ്ഞാതന്റെ ക്രൂരമര്‍ദനം. പുന്നയൂര്‍കുളം ചെറായി സ്വദേശിനി ഇറ്റിലയില്‍ വീട്ടില്‍ രജനി (43) യ്ക്കാണ് മര്‍ദനമേറ്റത്.ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.പാലയൂര്‍ അഡ്വ. ഇ. എം. സാജന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിലാണ് രജനി ജോലി ചെയ്തുവരുന്നത്. വൈകീട്ട് ഏഴു മണിയോടെ സാജന്‍ സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് രജനിയെ ചോരയില്‍ കുളിച്ച് ബോധരഹിതയായ നിലയില്‍ കണ്ടത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രജനയെ ഉടന്‍ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!