വിദ്യാര്‍ത്ഥികളില്‍ വായന ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് സര്‍വ്വിസ് പെന്‍ഷനേഴ്സ് യൂണിയന് കാട്ടകമ്പാല്‍ യൂണിറ്റ് പെങ്ങാമുക്ക് ജി. എല്‍ . പിസ്കൂളില്‍ വായനമൂല ഒരുക്കി. യൂണിറ്റ് പ്രസിഡണ്ട് സി.കെ സദാനന്ദന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കഥാകൃത്ത് സുലൈമാന്‍ കൂടല്ലൂര്‍ സ്കൂള്‍ പ്രധാനദ്ധ്യാപിക ആഷ ജിഷിക്ക് വായന മുറിയുടെ താക്കോലും പുസ്തകങ്ങളും കൈമാറി ഉല്‍ഘാടനം നിര്‍വ്വഹിച്ചു എം.ജി. വില്ലി, പി.ഐ ജോണ്‍സ്, വത്സമ്മ , സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് സിനിജ രമേശന് എന്നിവര്‍ സംസാരിച്ചു.



