32.2 C
Kunnamkulam
Saturday, October 31, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കം

ചൊവ്വന്നൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കം

12

ചൊവ്വന്നൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് പഴുന്നാന ക്ലിക്ക് ടര്‍ഫില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമായി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലീലാ രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എം.നിധീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെമ്പര്‍ കെ.പി. സുരേന്ദ്രന്‍ മുഖ്യതിഥിയായി പങ്കെടുത്തു. വാര്‍ഡ് മെമ്പറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഷെഹീദ് സ്വാഗതം ആശംസിച്ച യോഗത്തിന് വൈസ് പ്രസിഡന്റ് സെബേറ്റാ വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിഷ അനില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷഹര്‍ബാന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ലിസ്സി, ഐശ്വര്യ, സുജിഷ മനീഷ്, നീതു ബിജേഷ്, ഷാമില കബീര്‍ എന്നിവരും പഞ്ചായത്ത് ഉദ്യോഗസ്ഥരായ ജോളി ലോറന്‍സ്, ബിജു മൈക്കിള്‍, രാജേഷ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവിധ മത്സരങ്ങളോടെയുള്ള കേരളോത്സവ പരിപാടികള്‍ക്ക് പഞ്ചായത്തില്‍ ആവേശകരമായ തുടക്കമാണ്.

 

ADVERTISEMENT
error: Content is protected !!