32.2 C
Kunnamkulam
Saturday, October 31, 2026
Home Bureaus Perumpilavu വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സിലിലേക്ക് കുന്നംകുളത്തുനിന്ന് രണ്ടുപേര്‍

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സിലിലേക്ക് കുന്നംകുളത്തുനിന്ന് രണ്ടുപേര്‍

30

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി കുന്നംകുളം മണ്ഡലത്തില്‍ നിന്ന് രണ്ട് പേരെ തിരഞ്ഞെടുത്തു.നിലവില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും മണ്ഡലം കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവുമായ എം.എ. കമറുദ്ദീന്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറിയും കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും ,വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് തൃശ്ശൂര്‍ ജില്ലാ ഹെല്‍പ്പ് ഡെസ്‌ക് കണ്‍വീനറുമായ ഹസീന സലീം എന്നിവരെയാണ് പാര്‍ട്ടി തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വെച്ച് തിരഞ്ഞെടുത്തത്.സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ്, വൈസ് പ്രസിഡന്റ് അബ്ദുള്‍ ഹക്കീം, സെക്രട്ടറി നാസര്‍ കീഴുപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി. നവംബര്‍ 21, 22 , 23 തിയ്യതികളിലായി സംസ്ഥാന കമ്മറ്റി സമ്മേളനം എര്‍ണാകുളം ടൗണ്‍ഹാളില്‍ വെച്ചു നടക്കും.

 

ADVERTISEMENT
error: Content is protected !!