വയോജനങ്ങള്‍ക്കായി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നംകുളം നഗരസഭയുടെയും, ഗവണ്‍മെന്റ് ആയുര്‍വേദ ഹോസ്പിറ്റലിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോ. മിഥു കെ തമ്പി അധ്യക്ഷത വഹിച്ചു. ഡോ.ദേവി ആര്‍ നായര്‍ വയോജനങ്ങള്‍ക്കുള്ള യോഗ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ യോഗ പരിശീലക സന്ധ്യ ബാബുരാജ് വയോജനങ്ങള്‍ക്ക് കസേരയില്‍ ഇരുന്ന് ചെയ്യാവുന്ന യോഗയുടെ പരിശീലനവും നല്‍കി.

ADVERTISEMENT