ചാലിശ്ശേരി ഗത്സമെന്‍ പ്രെയര്‍ ഫെലോഷിപ്പിന്റെ 33ാം വാര്‍ഷിക കണ്വെന്ഷന് ശനിയാഴ്ച നടന്നു. ഗത്സമെന്‍ പ്രെയര്‍ ഹാളില്‍ ശനിയാഴ്ച രാത്രി നടന്ന കണ്വെന്ഷന് സി.എസ്.ഐ പള്ളി വികാരി ഫാ. ജോബിന് പി. ജോയ് ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി ഫാ. ജോണ്‍ വര്‍ഗീസ് അധ്യക്ഷനായി. വചന പ്രഘോഷണത്തില്‍ പത്തനംതിട്ട അയിരൂര്‍ സ്വദേശി ബ്രദര്‍ സജു ജെയ്ക്കബ് വചന സന്ദേശം നല്കി. ഗാന ശൂശ്രൂഷയും സ്നേഹവിരുന്നും ഉണ്ടായി. മാത്യൂസ് ജോബ് സ്വാഗതവും സി.വി ഷാബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് സി.സി ജെക്കബ്, വിജി കൊള്ളന്നൂര്‍, ബാബു, സാം, ഡോ.ഇമ്മാനുവേല്‍ എന്നിവര്‍ നേതൃത്വം നല്കി.



