30.5 C
Kunnamkulam
Monday, November 2, 2026
Home Bureaus Erumapetty മരത്തംകോട് പെരുന്നാള്‍ ഭക്തിനിര്‍ഭരം

മരത്തംകോട് പെരുന്നാള്‍ ഭക്തിനിര്‍ഭരം

23

മരത്തംകോട് പെരുന്നാള്‍ ഭക്തിനിര്‍ഭരം. മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ദേവാലയത്തിലെ പരുമല തിരുമേനിയുടെ 124-ാം ആം ഓര്‍മ്മ പെരുന്നാള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്. ഞായറാഴ്ച രാവിലെ പ്രഭാത നമസ്‌കാരം വിശുദ്ധ കുര്‍ബാന എന്നിവ നടന്നു. വൈകിട്ട് 6.30ന് മരത്തങ്ങോട് സ്‌കൂള്‍ കുരിശുപള്ളിയില്‍ നിന്ന് പരിശുദ്ധന്റെ ഛായ ചിത്ര ഘോഷയാത്ര ആരംഭിച്ചു. പള്ളിയിലെത്തിയതിനുശേഷം സന്ധ്യാനമസ്‌കാരം പ്രദക്ഷിണം ആശീര്‍വാദം എന്നിവ നടന്നു. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്നും വിവിധ കമ്മറ്റികളുടെ എഴുന്നള്ളിപ്പുകള്‍ ആരംഭിച്ച് പള്ളിയിലെത്തി സമാപിച്ചു. 20 കമ്മറ്റികളാണ് പെരുന്നാള്‍ ആഘോഷത്തില്‍ പങ്കാളികളായത്. തിങ്കളാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന വൈകിട്ട് 4 .30ന് ഭക്തിനിര്‍മരമായ കൊടിയും കുരിശും ആശിര്‍വാദം, പൊതുസദ്യ എന്നിവയും നടന്നു.

ADVERTISEMENT
error: Content is protected !!