30.7 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Perumpilavu പെരുമ്പിലാവില്‍ പുനര്‍നിര്‍മ്മിച്ച മഹല്ല് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പെരുമ്പിലാവില്‍ പുനര്‍നിര്‍മ്മിച്ച മഹല്ല് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

7

സാമൂഹ്യ സേവന രംഗത്ത് നിസ്തുല സേവനങ്ങള്‍ കാഴ്ചവെക്കുന്ന മസ്ജിദു റഹ്‌മ മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം നല്‍കി പുനര്‍നിര്‍മ്മിച്ച മഹല്ല് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.പെരുമ്പിലാവ് മസ്ജിദു റഹ്‌മ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബൈത്തു സക്കാത്ത് പെരുമ്പിലാവ് ശാഖ പ്രസിഡന്റ് ഹമീദ് പട്ടുശ്ശേരി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മഹല്ല് പ്രസിഡന്റ് എന്‍.കെ. മൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹല്ലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ പുതിയ ഓഫീസ് സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മഹല്ല് കമ്മിറ്റി അംഗങ്ങളായ ഇ.എ. കുഞ്ഞഹമ്മദ്, പി. ഇബ്രാഹിം, എം.എ. കമറുദീന്‍, കെ.എം. അബ്ദുള്‍ റഹ്‌മാന്‍, ഷബീര്‍ അഹ്‌സന്‍, ബൈത്തു സക്കാത്ത് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

ADVERTISEMENT
error: Content is protected !!