പ്രവാചകനായ മുഹമ്മദ് നബിയുടെ പാലായനത്തിന്റെ മുന്നൊരുക്കവും യാത്രക്കിടയിലെ അനുഭവങ്ങളും സംഭവങ്ങളും കോര്‍ത്തിണക്കി അറബ് ഗവേഷകരുടെ സഹകരണത്തോടെ, ഫാറൂവ് നഈമി അല്‍ ബുഖാരി നടത്തിയ പഠന യാത്ര, ഹിജ്റ എസ്പെഡിഷന് ദൃശ്യാവിഷ്കാരത്തിന്റെ പ്രദര്‍ശനം നവംബര്‍ 4 ന് വടുതലയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുതുവമ്മല്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി, തഅ്ജിലുല് ഫുതൂഫ് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അവതിപ്പിക്കുന്ന ഹിജ്റ എസ്പെഡിഷന് വേദിയൊരുക്കുന്നത്. നവംബര്‍ 4 ബുധനാഴിച്ച വടുതല ആപ്പിള്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ആയിരത്തോളം പേര് പങ്കെടുക്കും.മുതുമ്മല്‍ മഹല്ല് പ്രസിഡണ്ട് അബ്ദുഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും എന്‍.കെ. അക്ബര്‍ എം.എല്‍ എ നിര്ദ്വഹിക്കും. കുന്നംകുളം നഗരസഭ കൗണ്‍സിലര്‍മാരായ ലബീബ് ഹസ്സന്, എന്‍ എ ഷനോഫ്,മഹല്ല് ഖത്തീബ് ഇബ്രാഹിം അഹ്സനി അല്‍ അഫ്ളലി, മഹല്ല് ഭാരവാഹികള്‍, സമീപ മഹല്ലുകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കുന്നംകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്മുതുവമ്മല് മഹല്ല് ഭാരവാഹികള്‍ പങ്കെടുത്തു.



