29.4 C
Kunnamkulam
Friday, November 6, 2026
Home Bureaus Velur വേലൂര്‍ ആര്‍എസ്ആര്‍വി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മധുരം മലയാളം വായന പരിപോഷണപരിപാടി നടത്തി

വേലൂര്‍ ആര്‍എസ്ആര്‍വി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മധുരം മലയാളം വായന പരിപോഷണപരിപാടി നടത്തി

38

വേലൂര്‍ ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കണ്ടറിസ്‌കൂളില്‍ മധുരം മലയാളം വായന പരിപോഷണപരിപാടി സംഘടിപ്പിച്ചു.എഴുത്തുകാരിയും വടക്കാഞ്ചേരി ബോയ്സ് ഹൈസ്‌കൂളിലെ മലയാളംഅധ്യാപികയുമായ ബിന്ദു ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എം സി ചെയര്‍മാന്‍ ദയന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമണ്‍ മുഖ്യാതിഥിയായിരുന്നു. എം പി ടി എ പ്രസിഡണ്ട് ജിഷ, അധ്യാപകരായ സരസ്വതി ലീജി മഞ്ജുഷ പത്മിനിഎന്നിവര്‍ സംസാരിച്ചു. കുട്ടികളില്‍ വായന ശീലനം വളര്‍ത്തുന്നതിനായി ഒരുക്കിയ വായനമൂല യുടെ ഉദ്ഘാടനവും നടന്നു.മലയാള ദിന ത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു

 

 

ADVERTISEMENT
error: Content is protected !!