29.4 C
Kunnamkulam
Friday, November 6, 2026
Home Bureaus Punnayurkulam എം.ബി.ബി.എസ്, ഓട്ടോമൊബൈല്‍ എജിനീറിങ്ങ് പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ ആദരിച്ചു

എം.ബി.ബി.എസ്, ഓട്ടോമൊബൈല്‍ എജിനീറിങ്ങ് പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ ആദരിച്ചു

7

എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വെസ്റ്റ് മങ്ങാട് മഠത്തില്‍ സുധാകരന്‍ – സുജ ദമ്പതികളുടെ മകള്‍ ലക്ഷ്മിയെയും , ഓട്ടോമൊബൈല്‍ എജിനീറിങ്ങില്‍ രണ്ടാം റേങ്ക് നേടിയ ഐനിപറമ്പില്‍ വേലായുധന്‍- ബിന്ദു ദമ്പതികളുടെ മകന്‍ അരവിന്ദനേയും വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാല ആദരിച്ചു. പോര്‍ക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിജിത പ്രജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു . സെക്രട്ടറി പി.കെ മോഹന്‍ദാസ് , പ്രമോദ് മാധവന്‍ , സി.എ സമദ് , സുധാകരന്‍ , സുജ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!