ശ്മശാനവുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിയാത്ത വടക്കേക്കാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേരളോത്സവം ഉദ്ഘാടന വേദിക്കു സമീപം വന്‍ പ്രതിഷേധം. മൂന്നാംകല്ല് യുത്ത്‌ഫോഴ്‌സ് ടര്‍ഫില്‍ പഞ്ചായത്ത് മേള ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് പ്രസിഡണ്ടിനും, ഭരണകക്ഷി മെമ്പര്‍മാര്‍ക്കും എതിരെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. ശ്മശാന നിര്‍മാണം പൂര്‍ത്തിയാക്കാമെന്നു പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന പ്രസിഡന്റിനും, ഭരണപക്ഷത്തിനും തത്സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമരം വാര്‍ഡ് മെമ്പര്‍ അശോകന്‍ എടക്കാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ രുഗ്മ്യ സുധീര്‍, നിഷിത, ഷനില്‍, ജിതേഷ് , ജനകീയ സമിതി കോര്‍ഡിനേറ്റര്‍മാരായ അഖില്‍ കണക്കഞ്ചേരി, വിനു കണ്ടംപുള്ളി, ഇ.എസ്. സുബിന്‍, സംഗീത മനോജ്, കെ.ആര്‍.രാജന്‍, ബിജു കണ്ടംപുള്ളി, രതീഷ് തെക്കുംതല, എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.



