30.3 C
Kunnamkulam
Sunday, November 8, 2026
Home Bureaus Perumpilavu പട്ടിത്തടം-മങ്ങാട് റോഡിന്റെ ടാറിംഗ് തുടങ്ങാത്തതില്‍ ബിജെപി പ്രതിഷേധം

പട്ടിത്തടം-മങ്ങാട് റോഡിന്റെ ടാറിംഗ് തുടങ്ങാത്തതില്‍ ബിജെപി പ്രതിഷേധം

8

കാട്ടകാമ്പാല്‍ – പോര്‍ക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പട്ടിത്തടം – മങ്ങാട് റോഡിന്റെ ടാറിംഗ് തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി ബിജെപി വീണ്ടും രംഗത്തെത്തി . ഓഫ് റോഡ് ബൈക്ക് റാലി സംഘടിപ്പിച്ചാണ് പ്രതിഷേധിച്ചത് .കാട്ടകാമ്പാല്‍ – പോര്‍ക്കുളം പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം .പഴഞ്ഞി ജയ ബേക്കറി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മങ്ങാട് സെന്റില്‍ സമാപിച്ചു .ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം എന്‍ സുനീഷ് അധ്യക്ഷത വഹിച്ചു. പോര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം ബി വിനോദ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി.ബിജെപി ഭാരവാഹികളായ അരുണ്‍ ഗഗനന്‍, സി സദാനന്ദന്‍ , സാജു പി കെ , രാകേഷ് കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!