ദീപാവലിയോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യനായര് തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അഖണ്ഡഭാരതശില്പത്തില് ദീപം തെളിയിച്ചു. കിഴക്കെനടയില്‍ മഞ്ജുളാലിന് മുന്നിലാണ് ദീപം തെളിയിച്ചത്. തുടര്‍ന്ന് ഐക്യ അഖണ്ഡപ്രതിജ്ഞഎടുത്തു. വിദ്വേഷങ്ങള്‍ക്കും വിപത്തുകള്‍ക്കും ലഹരിയ്ക്കും അക്രമങ്ങള്‍ക്കും എതിരായി സമാധാനത്തിനായി ഒരുമിയ്ക്കാം, നല്ല നാളെ സൃഷ്ടിയ്ക്കാം എന്ന പ്രതിജ്ഞാ വാചകം ഏറ്റ് ചൊല്ലി. തുടര്‍ന്ന് മധുരവിതരണവും ഉണ്ടായിരുന്നു. കൂട്ടായ്മപ്രസിഡണ്ട് കെ.ടി. ശിവരാമന് നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജയറാം ആലക്കല്‍ അധ്യക്ഷത വഹിച്ചു. അനില്‍ കല്ലാറ്റ്, ബാലന് വാറണാട്ട്, മുരളി അകമ്പടി, ടി. ദാക്ഷായിണി, നിര്‍മ്മല നായ്ക്കത്ത് , ശശി കേനാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.



