28.2 C
Kunnamkulam
Monday, November 9, 2026
Home Bureaus Kunnamkulam കലശമല ചിറയില്‍ ശിവ-വിഷ്ണു ക്ഷ്രേത്തില്‍ തുലാമാസ വാവുബലി തര്‍പ്പണം നടന്നു

കലശമല ചിറയില്‍ ശിവ-വിഷ്ണു ക്ഷ്രേത്തില്‍ തുലാമാസ വാവുബലി തര്‍പ്പണം നടന്നു

7

 

പിതൃമോക്ഷ ബലിതര്‍പ്പണത്തിന് പ്രസിദ്ധമായ അകതിയൂര്‍ കലശമല ചിറയില്‍ ശിവ-വിഷ്ണു ക്ഷ്രേത്തില്‍ തുലാമാസ വാവുബലി തര്‍പ്പണവും , വാവാഘോഷവും നടന്നു. തിങ്കളാഴ്ച രാവിലെ നാലുമണി മുതല്‍ ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് തര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് മോഹനന്‍ നായര്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ നിത്യ പൂജകള്‍ക്ക് പുറമേ പിതൃ മോക്ഷത്തിനായുള്ള തിലഹവനം, സായൂജ്യ പൂജ, ഭഗവത് സേവ, ഗണപതി ഹോമം തുടങ്ങിയ പ്രത്യേക വഴിപാടുകള്‍ ക്ഷേത്രം മേല്‍ശാന്തി ജസ്വീന്ദ്ര ദ്വീവേദിയുടെ കാര്‍മ്മികത്ത്വത്തില്‍ നടന്നു. വാവാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 നും വൈകിട്ട് നാലിനും വിവിധ ആഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ എത്തിസമാപിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ശശി വാസുദേവന്‍, സെക്രട്ടറി ബാലകൃഷ്ണന്‍, ട്രഷറര്‍ പ്രദീപ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!