കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക രാത്രികാല നടപടിയില്‍ ഇരുപതോളം കാട്ടുപന്നികളെ പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായിരുന്നു കാട്ടുപന്നികളെ പിടി കൂടുന്നതിനുള്ളപ്രവര്‍ത്തനം നടത്തിയത്. കര്‍ഷകരുടെ കൃഷിക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയായ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിനായാണ് നടപടി ശക്തമാക്കിയത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാട്ടുപന്നികളെ പിടികൂടുന്നതിനായി നടത്തുന്ന നാലാമത്തെ നടപടിയാണിത്. കെ. ആര്‍. രഞ്ജിത്ത്, അനീഷ് പ്രസാദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ടി. സി. രഞ്ജിത്ത്, കണ്ണന്‍, പ്രമോദ് എന്നിവരും പങ്കാളികളായി. കാട്ടുപന്നികളെ പിടികൂടുന്നതിനുള്ള ഷൂട്ടിംഗ് നടപടിക്ക് ഷൂട്ടര്‍ സംഗീത് നേതൃത്വം നല്‍കി. കര്‍ഷകരുടെ കൃഷി സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തുടര്‍ന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു.



