27.1 C
Kunnamkulam
Friday, November 13, 2026
Home Bureaus Guruvayur 70 പിന്നിട്ട 70 പേർക്ക് സായാഹ്ന സൗഹൃദ യാത്രയൊരുക്കി ഗുരുവായൂർ ബ്രദേഴ്സ് ക്ലബ്ബ്

70 പിന്നിട്ട 70 പേർക്ക് സായാഹ്ന സൗഹൃദ യാത്രയൊരുക്കി ഗുരുവായൂർ ബ്രദേഴ്സ് ക്ലബ്ബ്

39

ഗുരുവായൂര്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എഴുപത് പിന്നിട്ട എഴുപത് പേരുമായി സായാഹ്ന സൗഹൃദ യാത്ര നടത്തി. റെയില്‍വേ മേല്‍പ്പാല പരിസരത്ത് നിന്നാരംഭിച്ച യാത്ര ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ്‌ചെയ്തു. തുടര്‍ന്ന് രണ്ടു വാഹനങ്ങളിലായി ചാവക്കാട് ദ്വാരക കടപ്പുറത്തേക്കാണ് യാത്ര നടത്തിയത്. തുടര്‍ന്ന് നടന്ന സൗഹൃദ സദസ്സ് എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ ശശി വാറണാട്ട്, പി.ഐ. ലാസര്‍, രാധാകൃഷ്ണന്‍ കരുമത്തില്‍, പി.ഐ.സൈമണ്‍, പി.കെ.സുബ്രമണ്യന്‍, ആന്റോ പൂത്തൂര്‍, ലക്ഷ്മി അമ്മാള്‍, കുമാരി ചന്ദ്രന്‍ , ഉഷാ വീരഭദ്രന്‍, ജേക്കബ്ബ് വടക്കന്‍, സുരഭി ലാല്‍ജി തുടങ്ങീയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!