ചാവക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവ വേദിയില്‍ ശ്രദ്ധേയമായി ഇന്‍സൈറ്റ് സ്പെഷ്യല്‍ സ്കൂള്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിങ് സെന്ററിലെ വിദ്യാര്‍ഥികളുടെ കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും. സെന്റ് തെരേസാസ് ജി.എച്ച്.എസ് സ്കൂളിലാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.വിദ്യാര്‍ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ പേനകള്‍, അലങ്കാര വസ്തുക്കള്‍, ആഭരണങ്ങള്‍, തുണി സഞ്ചികള്‍, ലോഷന്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വൊക്കേഷണല്‍ പരിശീലനത്തിലൂടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.



