28.7 C
Kunnamkulam
Sunday, November 15, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണ ശ്രമം

എരുമപ്പെട്ടിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണ ശ്രമം

35
(പ്രതീകാത്മക ചിത്രം)

എരുമപ്പെട്ടിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണ ശ്രമം. കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ ഡോക്ടര്‍ സുജയ് സിദ്ധാര്‍ത്ഥന്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ 2.30 ഓടെ മോഷണ ശ്രമം നടന്നത്. മലയാളികളായ രണ്ട് പേരാണ് മോഷ്ടാക്കള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിന്റെ പുറത്തുള്ള ജനല്‍ കമ്പി മുറിച്ച് അതിലൂടെ അകത്തുകയറിയ മോഷ്ടാക്കള്‍ ഡോക്ടറുടെ കിടപ്പുമുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ശബ്ദം കേട്ട് ഡോക്ടര്‍ ഉണര്‍ന്നപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. കണ്ണില്‍ റിബണ്‍ കെട്ടിയിരുന്നതായും മോഷ്ടാക്കള്‍ മലയാളം സംസാരിച്ചിരുന്നതായും ഡോ.സുജയ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!