കടങ്ങോട് പഞ്ചായത്തിലെ കായിക മൈതാനങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ തയ്യാറാകാത്ത എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രദേശത്തെ കായിക വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കാളികളായി. പഞ്ചായത്തിലെ രണ്ട് കളിസ്ഥലങ്ങളും ഉപയോഗശൂന്യമാണെന്നും, ഗ്രൗണ്ട് നവീകരണത്തിന്റെ പേരില്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പഞ്ചായത്തിലെ കായികപ്രേമികളുടെ ഉന്നമനം ലക്ഷ്യമിട്ട് യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് രണ്ട് കളിസ്ഥലങ്ങളും വാങ്ങിയത്. പിന്നീട് വന്ന എല്‍.ഡി.എഫ് ഭരണസമിതികളുടെ അനാസ്ഥ കൊണ്ട് പൊന്തക്കാടുകള്‍ വളര്‍ന്നും മാലിന്യങ്ങള്‍ നിക്ഷേപിച്ചും കളിസ്ഥലങ്ങള്‍ ഉപയോഗശൂന്യമായി മാറിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗ്രൗണ്ട് ഇപ്പോള്‍ തെരുവുനായ്ക്കളുടേയും ലഹരി ഉപയോഗിക്കുന്ന സാമൂഹികവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.
Home Bureaus Erumapetty മൈതാനങ്ങൾ കാടുകയറി നശിക്കുന്നു; കടങ്ങോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തം



