31.5 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം നടത്തി

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം നടത്തി

25

ജനകീയാസൂത്രണം 2026-27 പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം നടത്തി. പദ്ധതിയുടെ ഭാഗമായി അപേക്ഷിച്ച മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും 46 മുതല്‍ 60 ദിവസം വരെ പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട അഞ്ച് കോഴിക്കുഞ്ഞുങ്ങള്‍ വീതമാണ് വിതരണം ചെയ്യുന്നത്.പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. വിവേക് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊടുമ്പില്‍ മുരളി മുഖ്യാതിഥിയായി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിത ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. സതീഷ് കുമാര്‍, ഫ്രിജോ വടക്കൂട്ട്, നീതു പ്രകാശ്, എരുമപ്പെട്ടി വെറ്ററിനറി ഡോക്ടര്‍ രുഗ്മ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!