വടക്കേക്കാട് കൃഷിഭവന്റെയും കാര്‍ഷിക കര്‍മസേനയുടെയും നേതൃത്വത്തില്‍ നാട്ടുചന്തയും കാര്‍ഷിക വിപണന മേളയും സംഘടിപ്പിച്ചു. എല്ലാ മാസവും രണ്ട് ചൊവ്വാഴ്ചകളിലാണ് നാട്ടുചന്ത നടത്തുന്നത്.കാര്‍ഷിക കര്‍മസേന ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന പച്ചമുളക്, തക്കാളി, വഴുതന, കുമ്പളം, വെണ്ട, മത്തന്‍ തുടങ്ങിയ പച്ചക്കറി തൈകളും കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്ന് എത്തിക്കുന്ന മുന്തിയ ഇനം ഫലവൃക്ഷത്തൈകളും പൂച്ചെടികളും പ്രദേശത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍, വാഴപ്പഴം, വിവിധ നാടന്‍ ഉല്‍പ്പന്നങ്ങള്‍, വളങ്ങള്‍ എന്നിവയും നാട്ടുചന്തയില്‍ നിന്ന് ലഭിക്കും. കൃഷി ഓഫീസര്‍ ശ്രീരാഗ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രജനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. കാര്‍ഷിക കര്‍മസേന സൂപ്പര്‍വൈസര്‍ ഷെക്കീല റെനീഷ്, സെക്രട്ടറി സബിത, പ്രസിഡന്റ് അനീഷ്, കുടുംബശ്രീ അഗ്രി സി.ആര്‍.പി ലിജി, ജെ.എല്‍.ജി ഗ്രൂപ്പ് അംഗങ്ങള്‍, ചൊവ്വാഴ്ച ചന്തയുടെ പ്രവര്‍ത്തകരായ സുകുമാരന്‍, അബൂബക്കര്‍ എന്നിവരും നേതൃത്വം നല്‍കി.



