30.8 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Kunnamkulam അഞ്ഞൂര്‍ വാലിശ്ശേരി എ.എല്‍.പി സ്‌കൂളിലേക്കുള്ള റോഡ് അപകടാവസ്ഥയില്‍

അഞ്ഞൂര്‍ വാലിശ്ശേരി എ.എല്‍.പി സ്‌കൂളിലേക്കുള്ള റോഡ് അപകടാവസ്ഥയില്‍

9

അഞ്ഞൂര്‍ വാലിശ്ശേരി എ.എല്‍.പി സ്‌കൂളിലേക്കുള്ള റോഡ് ഇടിഞ്ഞ് അപകടാവസ്ഥയില്‍. വാലിശ്ശേരി കുളത്തിന് സമീപത്തെ റോഡിന്റെ ഭാഗമാണ് തകര്‍ന്നത്. ആഴമേറിയ കുളത്തിന് സമീപം സംരക്ഷണ ഭിത്തിയോ കൈവരികളോ ഇല്ലാത്തത് വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തുന്നു.ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള 44 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. നടന്നും സ്വകാര്യ വാഹനങ്ങളിലുമായി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് റോഡിന്റെ തകര്‍ച്ച വലിയ ഭീഷണിയാണ്.2020-ല്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്തും ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് അഞ്ഞൂര്‍-കുന്നംകുളം റോഡിലെ നമ്പീശന്‍പടി മുതല്‍ സ്‌കൂള്‍ വരെയുള്ള ഭാഗം കോണ്‍ക്രീറ്റും ടാറിംഗും നടത്തി നവീകരിച്ചിരുന്നു. എന്നാല്‍ കുളത്തിനോട് ചേര്‍ന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നില്ല.പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന പുരാതന വിദ്യാലയത്തിലെ കുട്ടികളുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. കുളത്തിന്റെ ഭാഗത്ത് ഉടന്‍ സംരക്ഷണ ഭിത്തിയും കൈവരികളും നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് രേഖാമൂലം അപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ അധികൃതര്‍.

ADVERTISEMENT
error: Content is protected !!