30.8 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Punnayurkulam വടക്കേക്കാട് ശ്മശാന നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ ചിതകൂട്ടി സമരം നടത്തി

വടക്കേക്കാട് ശ്മശാന നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ ചിതകൂട്ടി സമരം നടത്തി

4

ശ്മശാന നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് വടക്കേക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വേറിട്ട സമരവുമായി ജനകീയ കൂട്ടായ്മ. പഞ്ചായത്ത് ഗേറ്റിന് മുന്നില്‍ പ്രതീകാത്മക ചിതയൊരുക്കിയാണ് പ്രതിഷേധിച്ചത്.ശ്മശാന നിര്‍മ്മാണം വൈകുന്നതിന്റെ ഉത്തരവാദിത്വം നിര്‍മ്മാണ കമ്പനിയായ കോസ്റ്റ്ഫോര്‍ഡിന്റെ പേരില്‍ ആരോപിച്ച് പഞ്ചായത്ത് അധികൃതര്‍ ഒഴിഞ്ഞുമാറുകയാണെന്ന് സമരസമിതി ആരോപിച്ചു. കഴിഞ്ഞ ദിവസം കോസ്റ്റ്ഫോര്‍ഡ് ഓഫീസിന് മുന്നിലും സമരം നടത്തിയിരുന്നു. തുടര്‍ന്ന് ശ്മശാന നിര്‍മ്മാണത്തിനുള്ള ഫണ്ട് പഞ്ചായത്ത് അനുവദിച്ചിട്ടില്ലെന്നും ത്രീ-ഫേസ് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനുള്ള നടപടികളിലും പഞ്ചായത്ത് അധികൃതര്‍ വിമുഖത കാണിക്കുന്നുവെന്നും കോസ്റ്റ്ഫോര്‍ഡ് അധികൃതര്‍ അറിയിച്ചതായി സമരസമിതി പറഞ്ഞു.കഴിഞ്ഞ ഒക്ടോബര്‍ 30-ന് കരാര്‍ കാലാവധി അവസാനിച്ചിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കിയത്. നിര്‍മ്മാണ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാതെ കരാര്‍ പുതുക്കി നല്‍കാനുള്ള നീക്കമാണ് പഞ്ചായത്ത് നടത്തുന്നതെന്നും സമരക്കാര്‍ ആരോപിച്ചു.ശ്മശാന നിര്‍മ്മാണം ഇനിയും വൈകിപ്പിക്കാനാണ് അധികൃതരുടെ നീക്കമെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.കണ്‍വീനര്‍ മാധവന്‍ പൂങ്ങാട്ട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എടക്കാട്ട് അശോകന്‍ അധ്യക്ഷത വഹിച്ചു. ഷംസു കല്ലൂര്‍, വി.എം. മനോജ്, അഖില്‍ കണക്കഞ്ചേരി, സുബിന്‍ എഴുത്തച്ഛന്‍വീട്ടില്‍, രതീഷ് തെക്കുംതല, സംഗീത മനോജ്, കെ.ആര്‍. രാജന്‍, ഷാജി വൈലത്തൂര്‍, സുരേഷ് കല്ലൂര്‍, സനല്‍ അപ്പു എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!