നെല്ലുവായ് ഗ്രാമീണ തീയേറ്റര്‍ ഹബ്ബിന്റെ മൂന്നാമത് ബാച്ചിന്റെ നാടക പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത നടനും സാഹിത്യകാരനുമായ നന്ദകിഷോര്‍ നിര്‍വഹിച്ചു.നെല്ലുവായ് ഗ്രാമീണ വായനശാലയില്‍ നടന്ന ചടങ്ങിന് തീയറ്റര്‍ ഹബ്ബ് പ്രസിഡന്റ് സുഭാഷ് കാവുങ്കല്‍ അധ്യക്ഷനായി. അരവിന്ദന് നെല്ലുവായ് രചിച്ച ‘ഇന്നലെ തേടി ‘ എന്ന പുസ്തത്തിന്റെ കോപ്പി വായനശാല പ്രതിനിധിക്ക് നന്ദകിഷോര്‍ കൈമാറി. വായനശാല പ്രസിഡന്റ് ടി. കെ ശിവന്,സിനി ആര്‍ട്ടിസ്റ്റ് ലങ്കാലക്ഷ്മി, ആര്‍ട്ട് ഡയറക്ടര്‍ പി.ടി സുശാന്ത് , സുബീഷ് കലാമണ്ഡലം, നാടക സംവിധായകന് സുരേന്ദ്രന് തില്ലാന, സിനിമ സംവിധായകന് അരവിന്ദന് നെല്ലുവായ് എന്നിവര്‍ സംസാരിച്ചു



