ഗുരുതര ഹൃദ്രോഗത്തെ തുടര്‍ന്ന് അടിയന്തര ഹൃദയവാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായ കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആല്‍ത്തറ വാര്‍ഡിലെ കണ്ണാടിപ്പറമ്പില്‍ രഞ്ജിത്ത് കുമാര്‍ (49) സുമനസ്സുകളുടെ സഹായം തേടുന്നു.പെയിന്റിംഗ് തൊഴിലാളിയായ രഞ്ജിത്ത് കുമാറിന് രണ്ട് മാസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. പുട്ടപര്‍ത്തി, വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളില്‍ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയ നടത്താനായില്ല. നിലവില്‍ എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അടിയന്തരമായി ഹൃദയവാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണം. ഇതിനായി ഏകദേശം 10 ലക്ഷം രൂപ ചെലവ് വരും.ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക പ്രയാസമാണ്. ചികിത്സാ സഹായം സമാഹരിക്കുന്നതിനായി ആല്‍ത്തറ എല്‍.എം.യു.പി സ്‌കൂളില്‍ ചികിത്സാ സഹായനിധി രൂപീകരണ യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മന്‍ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ എം. ബാലാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഘോഷ് പൂവ്വത്തിങ്കല്‍, പഞ്ചായത്തംഗങ്ങളായ ദിവ്യ, നിഷ അരേക്കത്ത്, കടവല്ലൂര്‍ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് എം.കെ. മോഹനന്‍, കെ.ഇ. സുധീര്‍, സഹദേവന്‍ കളരിക്കല്‍, എം.എന്‍. മുരളീധരന്‍, ഷാജി കല്ലന്‍വീട്ടില്‍, നീലകണ്ഠന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, മത, സാമുദായിക സംഘടനാ പ്രവര്‍ത്തകരും ജനപ്രതിനിധികളും പൂരം ആഘോഷ കമ്മിറ്റി ഭാരവാഹികളുമടക്കം നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മന്‍ ചെയര്‍പേഴ്‌സണായും നീലകണ്ഠന്‍ മാസ്റ്റര്‍ കണ്‍വീനറായും സലീം ട്രഷററായും 75 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Home Bureaus Perumpilavu ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രഞ്ജിത്ത് കുമാറിന്റെ ഹൃദയവാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സാ സഹായനിധി രൂപീകരണ...



