29.8 C
Kunnamkulam
Friday, November 20, 2026
Home Bureaus Chavakkad മറ്റം സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ കൈമാറ്റം ചെയ്യുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

മറ്റം സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ കൈമാറ്റം ചെയ്യുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

21

മറ്റം സെന്റ് ഫ്രാന്‍സിസ് സ്‌കൂളുകള്‍ കൈമാറ്റം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് മറ്റം ഇടവക അംഗങ്ങള്‍ ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് (ഡി.ഇ.ഒ) ഉപരോധിചക്കുന്നു വര്‍ഷങ്ങളായി പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളുകള്‍ ചിലര്‍ അനധികൃതമായി കൈക്കലാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് വിശ്വാസികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.സ്‌കൂളുകളുടെ ഭരണം പള്ളിക്ക് തന്നെ വിട്ടുനല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇത് നടപ്പിലാക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള ഈ അനാസ്ഥയ്‌ക്കെതിരെയാണ് ഇടവകയിലെ നിരവധി വിശ്വാസികള്‍ സംഘടിച്ച് ഡി.ഇ.ഒ ഓഫീസ് ഉപരോധിക്കുന്നത്.പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചുവരികയാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം

 

 

ADVERTISEMENT
error: Content is protected !!