32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം

8

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നു നടത്തുന്ന കേരളോത്സവത്തിനു തുടക്കമായി.കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മണലൂര്‍ എം.എല്‍.എ പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. നൗഷാദ്, ബിന്ദു ധര്‍മ്മന്‍, കെ. ജയശങ്കര്‍, സിനി പ്രസാദ്, എം പി സജീവ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍. പ്രശാന്തന്‍ മാസ്റ്റര്‍, മീന ഷാജന്‍, രാഗേഷ് കണിയാംപറമ്പില്‍, ലീല രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സന്ധ്യ സജിത്ത്, ശിവന്‍ വാക, കെ ജെ ബിപിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ സിമി സ്വാഗതവും, ജോയിന്റ് ബി.ഡി.ഒ ഹുസൈന്‍ നന്ദിയും പറഞ്ഞു. കായിക മത്സരങ്ങള്‍ കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ നവംബര്‍ 29 വരെയാണ് മേള നടക്കുന്നത്. സീനിയര്‍ ഗ്രൗണ്ടില്‍ ഇന്ന് കായിക മത്സരങ്ങള്‍ അരങ്ങേറും.

 

ADVERTISEMENT
error: Content is protected !!