32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Punnayurkulam വടക്കേക്കാട് ഗ്രാമ പഞ്ചായത്തിലെ നിരവധി ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതില്‍ എല്‍.ഡി.എഫ് പ്രതിഷേധം

വടക്കേക്കാട് ഗ്രാമ പഞ്ചായത്തിലെ നിരവധി ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതില്‍ എല്‍.ഡി.എഫ് പ്രതിഷേധം

4

ജീവനക്കാരുടെ അഭാവം മൂലം നിരവധി ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതിലും ഭരണപ്രതിസന്ധിയിലും പ്രതിഷേധിച്ച് വടക്കേക്കാട് ഗ്രാമ പഞ്ചായത്തിലെ എല്‍.ഡി.എഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഫയല്‍ കെട്ടിക്കിടക്കുന്നതില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള വടക്കേക്കാട് പഞ്ചായത്തിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാണ് ഭരണപക്ഷം മത്സരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.ഇടത് മെമ്പര്‍മാരായ രുക്മ്യ സുധീര്‍, അശോകന്‍ എടക്കാട്ട്, ഷനില്‍ അപ്പു, ബീന സുരേന്ദ്രന്‍, ജിദേഷ് കുമാര്‍, നിഷിത ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ ജീവനക്കാരുടെ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നത് പതിവാണ്. മുന്‍ വര്‍ഷങ്ങളില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കോണ്ഗ്രസ് കേരളം ഭരിക്കുമ്പോള്‍, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ മൗനികളായി കഴിയുകയാണ് ഭരണസമിതിയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കുക, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നീ പ്രധാന ഒഴിവുകള്‍ ഉടന്‍ നികത്തുക, ജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്ത ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുക, വടക്കേക്കാട് പഞ്ചായത്തിലെ ഭരണപ്രതിസന്ധി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുടര്‍ത്തിയായിരുന്നു പ്രതിഷേധം. ജീവനക്കാരില്ലാത്തതിനാല്‍ സാധാരണക്കാരായ ജനങ്ങളുടെ അപേക്ഷകളും ഫയലുകളും മാസങ്ങളോളം ഓഫീസില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, ഇതിന് പരിഹാരം കാണാതെ ഭരണസമിതി നിസ്സംഗത തുടരുകയാണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. തസ്തികകളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തി ജനങ്ങളുടെ സേവനങ്ങള്‍ സുഗമമാക്കാന്‍ നടപടി ഉണ്ടാകണമെന്നും മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. ഇത് സൂചന പ്രധിഷേധമാണെന്നും പരിഹാരം കണ്ടില്ലെങ്കില്‍ ജന പങ്കാളിത്വത്തോടെ കൂടുതല്‍ ശക്തമായ സമരം സങ്കടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!