വടക്കേക്കാട് പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് പേരെ പിടിച്ചുപറിയും വധശ്രമവും നടത്തിയ കേസില്‍ അറസ്റ്റ് ചെയ്തു. അണ്ടത്തോട് പെരിയമ്പലം മധുരത്തേയില് 25 വയസ്സുള്ള മെഹ്നാസ്, തങ്ങള്‍പടി മാളിയേക്കല്‍ വീട്ടില്‍ 24 വയസ്സുള്ള താരിഖ് എന്നിവരാണ് അറസ്റ്റിലായത്. പെരിയമ്പലം സ്വദേശിയായ മനീഷിനെയും സുഹൃത്തുക്കളെയുമാണ് രണ്ട് പേരും ചേര്‍ന്ന് കഴിഞ്ഞ 15 ന് രാത്രി പെരിയമ്പലം വേട്ടക്കാരന് ക്ഷേത്രത്തിന് മുന്നിലുള്ള റോഡില്‍ തടഞ്ഞു നിറുത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കുത്താന്‍ ശ്രമിക്കുകയും കയ്യിലുണ്ടായിരുന്ന 6,000 രൂപ പിടിച്ചു പറിക്കുകയും ചെയ്തത്. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വടക്കേക്കാട് പോലിസ് പഴുതടച്ച അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ചാവക്കാട് സബ് ജയിലിലേക്ക് അയച്ചു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.എച്ച്.ഒ. ശരത് സോമന്, എസ് ഐ ബിന്ദുരാജ്, എ എസ് ഐ സാജന്.കെ, സിപിഒമാരായ ബൈജു, പ്രവീണ്‍, ഹരികുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Home Bureaus Punnayurkulam വടക്കേക്കാട് പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് പേര് പിടിച്ചുപറി,വധശ്രമ കേസുകളില്‍ അറസ്റ്റില്‍



