26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Perumpilavu ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി; 161-ാമത് ശിലാസ്ഥാപന പെരുന്നാളിന് തുടക്കം

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി; 161-ാമത് ശിലാസ്ഥാപന പെരുന്നാളിന് തുടക്കം

28

ചാലിശ്ശേരി സെന്റ് പീറ്റേഴസ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനിപള്ളിയുടെ 161-ാമത് ശിലാസ്ഥാപന പെരുന്നാളിന് വെള്ളിയാഴ്ച തുടക്കമായി . എ.ഡി. 1865-ല്‍ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായ യൂയാക്കിം മോര്‍ കൂറിലോസ് ബാവയാണ് മോര്‍ പത്രോസ്, മോര്‍ പൗലോസ് ശ്ലീഹമാരുടെ നാമധേയത്തില്‍ ചാലിശ്ശേരിയില്‍ പള്ളി സ്ഥാപിച്ചത്…
വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാര്‍ഥനയ്ക്ക് വന്ദ്യ ജെക്കബ് ചാലിശ്ശേരി കോര്‍ എപ്പിസ്‌കോപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പൊന്‍-വെള്ളി കുരിശുകളുടെ അകമ്പടിയോടെ അങ്ങാടിചുറ്റിയുള്ള പെരുന്നാള്‍ പ്രദക്ഷിണം നടന്നു .പള്ളിയില്‍ എത്തിയപ്പോള്‍ ആശീര്‍വാദവും സ്ളീബാ വണക്കവും ഉണ്ടായി. രാത്രി ഒന്‍പതിന് കേരളത്തിലെ പേരുകേട്ട ഗജവീരമാരുടെ അകമ്പടിയോടെ ബാന്റ് സെന്റ് , ചെണ്ടമേളം , തമ്പോര്‍ തുടങ്ങിയ വാദ്യകലാകാരന്മാരെ അണിനിരത്തി പ്രാദേശിക പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിച്ച് ഇന്ന് പുലര്‍ച്ചെ പള്ളിയിലെത്തി സമാപിച്ചു. ആഘോഷങള്‍ക്ക് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍, ട്രസ്റ്റി സി.യു. ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!