ഗാനമേള വേദികളില്‍ നിറസാന്നിധ്യമായിരുന്ന അനീഷിന്റെ ചികിത്സാസഹായ നിധി സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച ഗാനസന്ധ്യ ശ്രദ്ധേയമായി. ബീറ്റ്‌സ് ഓഫ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പരിപാടി അരങ്ങേറിയത്.ഇരു കിഡ്‌നികളും തകരാറിലായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അനീഷിന്, കിഡ്‌നി മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി ഏകദേശം 15 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി ധനസമാഹരണ ലക്ഷ്യത്തോടെയാണ് സംഗീത സന്ധ്യ സംഘടിപ്പിച്ചത്. ചാരിറ്റബിള്‍ സൊസൈറ്റി കുന്നംകുളം ഷെയര്‍ & കെയറിന്റെ പിന്തുണയോടെ നടന്ന പരിപാടിയില്‍ നിരവധി ഗായകരും വാദ്യകലാകാരന്മാരും അണിനിരന്നു. എടപ്പാള്‍ വിശ്വനാഥ്, അനൂപ് ശങ്കര്‍, ബല്‍റാം, രഞ്ജിത്ത് നാരായണന്‍, നികേഷ്, സുരേഷ്, ബിനുരാജ്, രഘൂനഫ്, നിയാസ് ഹസന്‍, ലിജി ഫ്രാന്‍സിസ്, നീലിക, ആതിര ഗിരീഷ്, രശ്മിക, ഐശ്വര്യാനന്ദ തുടങ്ങി നിരവധി കലാകാരന്മാര്‍ ഗാനങ്ങള്‍ ആലപിച്ചു. ചികിത്സാ സഹായ നിധിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9447408642, 9946835474, 9048516976, 7560830590 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്



