30.2 C
Kunnamkulam
Sunday, November 22, 2026
Home Bureaus Perumpilavu പെരുമ്പിലാവ് ഒറ്റപിലാവില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

പെരുമ്പിലാവ് ഒറ്റപിലാവില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

32

പെരുമ്പിലാവ് ഒറ്റപിലാവില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ഒറ്റപ്പിലാവ് ആലിന്‍ ചുവട് ഉങ്ങുംതറക്കല്‍ ഇടവഴിപുറത്ത് പരേതനായ ഹംസയുടെ ഭാര്യ 73 വയസ്സുള്ള നഫീസയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെ ഒറ്റപ്പിലാവ് സെന്ററിന് സമീപമാണ് അപകടം നടന്നത് .പെരുമ്പിലാവ് ഭാഗത്തുനിന്നും വന്നിരുന്ന പെട്ടി ഓട്ടോറിക്ഷയാണ് ഇടിച്ചത്.
പരിക്കേറ്റ സഫീസയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!