ദേശീയ പള്‍സ് പോളിയോ ദിനത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിക്ക് നഗരസഭയില്‍ തുടക്കമായി. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ കുഞ്ഞിന് തുള്ളിമരുന്ന് നല്‍കി പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി. സോമശേഖരന്‍, വാര്‍ഡ് കൗണ്‍സിലര്‍ സോണി ഷാജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്‍,പി.പി. യൂണിറ്റ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാനിഫ്, പി.പി. യൂണിറ്റ് പി.എച്ച്.എം. ഇന്‍ചാര്‍ജ് ഷാലി സിസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.നമ്മുടെ ഭാവിതലമുറയെ പോളിയോ വിമുക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, അതിനാല്‍ അഞ്ച് വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നിര്‍ബന്ധമായും നല്‍കണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.ചടങ്ങില്‍ ആശുപത്രി ജീവനക്കാരും പങ്കെടുത്തു.



