കുന്നംകുളം ഉപജില്ലാ കലോത്സവ നഗരിയില്‍ സജ്ജമാക്കിയ സിസിടിവി സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. നടനും ചാക്യാര്‍കൂത്ത് കലാകാരനുമായ നന്ദകിഷോര്‍, കുന്നംകുളം എംഎല്‍എ എ സി മൊയ്തീന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മോഡല്‍ ബോയ്സ് സ്കൂളങ്കണത്തിലാണ് സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നത്. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്മാന് പിജി ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷരായ ആര്‍ഷ ജിജു, മിനി മോണ്‍സി, മിഷ സെബാസ്റ്റിയന്, ടി സോമശേഖരന്‍, പുഷ്പ ജോണ്‍, എഇഒ മുഹമ്മദ് മുബാറക്ക്, സിസിടിവി ഡയറക്ടര്‍ കെ സി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. കലോത്സത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിശേഷങ്ങളും കലാപ്രകടനങ്ങളുമായി മേളയുടെ സമാപന ദിവസം വരെ സ്റ്റുഡിയോ പ്രവര്‍ത്തിക്കും. സിസിടിവി പ്രാദേശികം ചാനലിലും യൂട്യൂബ് ചാനലിലുമാണ് കലോത്സവം തത്സമയം സംപ്രേഷണം ചെയ്യുന്നത്.
Home Bureaus Kunnamkulam കലോത്സവ നഗരിയില്‍ സിസിടിവി സ്റ്റുഡിയോ സജ്ജം;സിനി ആര്‍ടിസ്റ്റ് ശ്രീ നന്ദകിഷോര്‍ ഉദ്ഘാടനം ചെയ്തു



