32.5 C
Kunnamkulam
Monday, November 23, 2026
Home Bureaus Erumapetty പന്നിത്തടം വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പര്‍ഷിപ്പ് വിതരണവും അംഗങ്ങളെ ആദരിക്കലും നടത്തി

പന്നിത്തടം വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പര്‍ഷിപ്പ് വിതരണവും അംഗങ്ങളെ ആദരിക്കലും നടത്തി

4

വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിത്തടം യൂണിറ്റ് ക്യാമ്പയിന്റെ ഭാഗമായി പുതുതായി സംഘടനയില്‍ ചേര്‍ന്ന 133 വ്യാപാരികള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും, യൂണിറ്റില്‍ അംഗത്വം 25 വര്‍ഷം പൂര്‍ത്തീകരിച്ച 37 അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കലും നടന്നു. ചടങ്ങില്‍ സംഘടനയുടെ ചരിത്രം ഉള്‍കൊള്ളുന്ന സംഘാടനത്തിന്റെ ചരിത്രവഴികള്‍ എന്ന പുസ്തക രചയിതാവ് കെ.വി.അബ്ദുള്‍ ഹമീദിനെ മൊമ്മന്റോ നല്‍കി ആദരിച്ചു. മരത്തംകോട് വ്യാപാരഭവനില്‍ നടന്ന സംഗമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ.ജോഷി അദ്ധ്യക്ഷനായി.മണ്ഡലം കണ്‍വീനര്‍ സോണി സക്കറിയ, ജനറല്‍ സെക്രട്ടറി കെ.കെ.ഹമീദ്, ട്രഷറര്‍ റോഷന്‍കുമാര്‍, പി.എ.മുഹമ്മദ്, വനിതാ വിംങ് പ്രസിഡന്റ് വി.കെ ഓമന, സെക്രട്ടറി ഷീനു സാജന്‍, ട്രഷര്‍ ജസീറ റ്റി.പി. എന്നിവര്‍ സംസാരിച്ചു.

 

 

 

ADVERTISEMENT
error: Content is protected !!