വടക്കേക്കാട് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെയും, ക്ഷീരവികസനവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക സമ്പര്‍ക്കം സംഘടിപ്പിച്ചു. ക്ഷീരോല്‍പാദക സംഘം പ്രസിഡന്റ് ഇ.കെ.സുനില്‍കുമാര്‍ എടക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന ഓഫീസര്‍ സി.കെ.ആദില മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ ബിനോജ്, പഞ്ചായത്ത് മെമ്പര്‍ റഷീദ്, കേരള ഗ്രാമീണ ബാങ്ക് മാനേജര്‍ കെ കെ നന്ദകുമാര്‍, വടക്കേക്കാട് കൃഷി ഓഫീസര്‍ ശ്രീരാഗ് സുബ്രഹ്‌മണ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍, ഉണ്ണിഗുരുക്കള്‍, തുടങ്ങിയര്‍ സംസാരിച്ചു. വടക്കേക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഷറഫ് തറയില്‍ സ്വാഗതവും, നീതു ലിബീഷ് നന്ദിയും പറഞ്ഞു.



