സൈബര്‍ ചതിക്കുഴികളെ തിരിച്ചറിയാന്‍ എന്‍.സി.സി കേഡറ്റുകള്‍ തൃശ്ശൂര്‍ ജില്ലാ പോലീസ് കമ്മീഷണറുടെ കാര്യാലയം സന്ദര്‍ശിച്ചു. തൃശൂര്‍ 24 കേരള ബറ്റാലിയന്‍ എന്‍ സി സിയുടെ കീഴിലുള്ള മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സീനിയര്‍ ഡിവിഷന്‍ എന്‍ സി സി കേഡറ്റുകളാണ് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിനും മനസ്സിലാക്കുന്നതുമായി തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയവും സൈബര്‍ സെല്ലും സന്ദര്‍ശിച്ചത്. തൃശ്ശൂര്‍ ജില്ലാ സൈബര്‍ സെല്‍ ഇന്‍ ചാര്‍ജ് സബ് ഇന്‍സ്‌പെക്ടര്‍ സി.ഡി. ഫീസ്റ്റോയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥികള്‍ക്ക് സൈബര്‍ തട്ടിപ്പുകളെ കുറിച്ചും, സൈബര്‍ അപകട സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശ്ശൂര്‍ സിറ്റി സബ് ഇന്‍സ്‌പെക്ടര്‍ സൂരജ് തന്റെ സര്‍വ്വീസ് അനുഭവ കഥകളിലൂടെ യുവജനങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും കുരുക്കുകളെ കുറിച്ചും കുട്ടികള്‍ക്ക് ഉദാഹരണസഹിതം ക്ലാസ് എടുത്തു.



