പരുതൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റ സംഭവം; ഒന്‍പതാം ക്ലാസുകാരന് തോക്ക് ലഭിച്ചത് സ്വന്തം വീട്ടില്‍ നിന്ന്. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ തൃത്താല പോലീസ് കേസെടുത്തു.വിദ്യാര്‍ഥി സ്‌കൂളില്‍ കൊണ്ടുവന്നത് 11 റൗണ്ട് വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള, പോയിന്റ് 22 കാലിബര്‍ റിവോള്‍വറാണ്. തദ്ദേശീയമായി നിര്‍മിച്ച തോക്കാണിതെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മുത്തച്ഛന്റെ കൈവശമുണ്ടായിരുന്ന തോക്ക് മാതാവിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം. ഇവിടെ നിന്നാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്. സംഭവത്തില്‍ ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതിനാണ് കുട്ടിയുടെ മാതാവിനെതിരേ പോലീസ് കേസെടുത്തത്. ആയുധ നിയമത്തിലെ 3, 25(1ആ)(മ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.



