30.4 C
Kunnamkulam
Friday, November 27, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ‘ലീഡ് ഹെര്‍ ഷിപ്പ്’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ‘ലീഡ് ഹെര്‍ ഷിപ്പ്’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

38

 

സ്ത്രീ ശാക്തീകരണത്തിനും വനിതാ മുന്നേറ്റങ്ങള്‍ക്കും കരുത്തുപകര്‍ന്ന് പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ‘ലീഡ് ഹെര്‍ ഷിപ്പ്’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കേരള വഖഫ് ബോര്‍ഡ് അംഗമായ പ്രഥമ വനിത സജ്നാ ഫിറോസ്, എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ ടി.എസ്. ദീപ, സി.ഡബ്ല്യു.സി. അംഗവും വനിതാ വിമോചന പ്രവര്‍ത്തകയുമായ അഡ്വക്കറ്റ് ആശ ഉണ്ണിത്താന്‍ എന്നിവര്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. അന്‍സാര്‍ വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ.ഫരീദ , സാലു പി. കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് മുഹ്സിന്‍ എം. അലി, ഡോ. ജെ.ഫരീദ, ആനന്ദന്‍, കെ.ജുനൈസ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കോളേജിനുള്ള ഉപഹാരം പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പല്‍ ടി.എ. ആരിഫും ചേര്‍ന്ന് ഏറ്റുവാങ്ങി. വി. കൃഷ്‌ണേന്ദു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ADVERTISEMENT
error: Content is protected !!