26.5 C
Kunnamkulam
Thursday, November 26, 2026
Home Bureaus Kunnamkulam കലോത്സവത്തിന്റെ സമഗ്ര കവറേജ്; ടീം സിസിടിവിയ്ക്ക് ആദരം

കലോത്സവത്തിന്റെ സമഗ്ര കവറേജ്; ടീം സിസിടിവിയ്ക്ക് ആദരം

16

കലോത്സവത്തിന്റെ സമഗ്ര കവറേജിന് സിസിടിവിയ്ക്ക് ആദരം. സമാപന ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി.രഘുനാഥ് ഉപഹാരം സമ്മാനിച്ചു. സിസിടിവി ഡയറക്ടര്‍മാരായ കെ.സി.ജോസ്, പ്രമോദ് വി.കെ., ബാബു പോള്‍ ടി, സിസിടിവി ന്യൂസ് ടീം അംഗങ്ങളായ രമ്യ എസ്.നായര്‍, ഹരിത കെ.ആര്‍, ഇബ്രാഹിം പഴവൂര്‍ എന്നിവര്‍ ഫലകം ഏറ്റുവാങ്ങി. കലോത്സവം ആരംഭിച്ചത് മുതല്‍ കൊടിയിറങ്ങും വരെ സിസിടിവി പ്രധാനപ്പെട്ട വേദികളില്‍ നിന്നെല്ലാം തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു. കൂടാതെ കലോത്സവ വിശേഷങ്ങള്‍ തനിമ ചോരാതെ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സ്പെഷ്യല്‍ സ്റ്റുഡിയോയും സിസിടിവി ഒരുക്കിയിരുന്നു. വിജയിച്ചവരും, മത്സരത്തില്‍ പങ്കെടുത്തവരും, സാംസ്‌ക്കാരികരംഗത്തെ പ്രമുഖ സാന്നിധ്യങ്ങള്‍ തുടങ്ങിയവരെല്ലാം സ്റ്റുഡിയോയിലെത്തിയിരുന്നു. കുട്ടികളുടെ വിവിധ അവതരണങ്ങളും അരങ്ങേറി. വിപുലമായ സംഘമാണ് തത്സമയ സംപ്രേഷണത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് സമാപന ചടങ്ങില്‍ ടീം സിസിടിവിയ്ക്ക് ഉപഹാരം നല്‍കി അനുമോദിച്ചത്.

ADVERTISEMENT
error: Content is protected !!