30.4 C
Kunnamkulam
Friday, November 27, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് എസ്.ഡി.പി.ഐ ‘സേവ് ഡെമോക്രസി നൈറ്റ് സ്ക്വയർ’ നവംബർ 28-ന്

കുന്നംകുളത്ത് എസ്.ഡി.പി.ഐ ‘സേവ് ഡെമോക്രസി നൈറ്റ് സ്ക്വയർ’ നവംബർ 28-ന്

20

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സേവ് ഡെമോക്രസി നൈറ്റ് സ്‌ക്വയര്‍ നവംബര്‍ 28ന് കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡില്‍ നടക്കും. വൈകീട്ട് ആറിന് നടക്കുന്ന പരിപാടി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് സി.പി.എ.ലത്തീഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ.വി.അബ്ദുല്‍ നാസര്‍ അധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സിയാദ്, റോയ് അറക്കല്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. വോട്ടവകാശത്തെയും ജനാധിപത്യ പ്രക്രിയയെയും ബാധിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!