- കുന്നംകുളം – തൃശ്ശൂർ റോഡിൽ കഴിഞ്ഞദിവസം നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുന്നംകുളം വെസ്റ്റ് മങ്ങാട് ചീരൻ വീട്ടിൽ കൊച്ചുണ്ണി മകൻ ജോയ് (60 ) മരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഇന്ന് മരണം സംഭവിച്ചത്.
- കുന്നംകുളത്തേക്ക് വന്നിരുന്ന രണ്ട് പിക്കപ്പ് വാഹനങ്ങളും ഒരു ബൈക്കും ഒരു ഓട്ടോറിക്ഷയുമാണ് തൃശ്ശൂർ റോഡിൽ അപകടത്തിൽപ്പെട്ടത്.
അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. - അപകടത്തിൽ ബൈക്ക് യാത്രികനായ ജോയിക്കാണ് ഗുരുതരമായി പരിക്കേറ്റത്.. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരം നടത്തും.
ഭാര്യ ഷാജി
മകൻ ജസ്റ്റിൻ, മകൾ സോനാ ,മരുമകൾ സോഫി,
മാതാവ് ലീല



