27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam മന്ദലാംകുന്ന് മള്ഹറുല്‍ ഹുദാ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു

മന്ദലാംകുന്ന് മള്ഹറുല്‍ ഹുദാ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു

51

 

മന്ദലാംകുന്ന് മള്ഹറുല്‍ ഹുദാ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.രണ്ടു ദിവസങ്ങളിലായിട്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. 16ന് കാലത്ത് മദ്രസ പ്രസിഡണ്ട് ഹംസ കുട്ടി മന്ദലാംക്കുന്ന് പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം സിബി അശ്കര്‍ അലി ബദരി പ്രാര്‍ത്ഥന നടത്തി കുട്ടികളുടെ ഘോഷയാത്ര ആരംഭിച്ചു. തുടര്‍ന്ന് മൗലീദ് പാരായണവും അന്നദാനവും ഉണ്ടായിരുന്നു. 17ന് വൈകിട്ട് നടത്തിയ സമാപന സമ്മേളനം മഹല്ല് ഖത്തീബ് നിസാര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അസീസ് മന്ദലാംകുന്ന്, സഹീര്‍ പടിഞ്ഞാറയില്‍, നവാസ് കിഴക്കൂട്ട്, എം.സി സൈനു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ ദഫ് മത്സര പരിപാടികളും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍ സമ്മാനവിതരണം നടത്തി.

ADVERTISEMENT
error: Content is protected !!