27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad മണത്തല ദാറുത്ത അലീം മദ്രസയില്‍ മിലാദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

മണത്തല ദാറുത്ത അലീം മദ്രസയില്‍ മിലാദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

 

നബിദിനത്തോടനുബന്ധിച്ച് മണത്തല ദാറുത്ത അലീം മദ്രസയില്‍ നടന്ന മിലാദ് ആഘോഷ പരിപാടിയില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും കലാപ്രതിഭ പുരസ്‌കാരം നേടിയ ഉമര്‍ ഹാത്തിം ശ്രദ്ധേയനാകുന്നു. മൂന്നാം ക്ലാസുകാരനായ ഒമര്‍ ഹാത്തിം ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് നൂറിലേറെ പേര്‍ മാറ്റുരച്ച മത്സരങ്ങളില്‍ കലാപ്രതിഭ പുരസ്‌കാരം നേടിയത്. ഏതു ഗാനവും അനായാസം ആലപിക്കുന്ന ഒമര്‍ ,പ്രസംഗത്തില്‍ ആകര്‍ഷിക്കുന്ന വാക്ചാധുര്യം കൊണ്ടും പുത്തന്‍ ശൈലി കൊണ്ടും കയ്യടി നേടുന്നു. മണത്തല ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ. ഇസ്മായില്‍ സാഹിബ് പ്രതിഭാപുരസ്‌ക്കാരം നല്‍കി ആദരിച്ചു. മണത്തല മിറാസ് വി.പിയുടെയും ഫസ്‌ന കെ.വിയുടെയും മകനായ ഒമര്‍ ഇതിനകം തന്നെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. മമ്മിയൂര്‍ എല്‍.എഫ്. കോണ്‍വെന്റ് യു.പി.സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ADVERTISEMENT
error: Content is protected !!