27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Thrithala അധ്യാപിക കിണറ്റിൽ വീണു മരിച്ചു

അധ്യാപിക കിണറ്റിൽ വീണു മരിച്ചു

683

തൃത്താല പരുതൂർ കരുവാൻപടിയിൽ അധ്യാപിക വീട്ടിലെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക വട്ടറ പാറക്കൽ വീട്ടിലെ ഷഹനാസിനെ (31) ആണ് വീടിന് തൊട്ടടുത്തുള്ള കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ട്രോമാകെയർ അംഗങ്ങളും ചേർന്ന് പുറത്തെടുത്ത് പട്ടാമ്പിയിലെ സ്വകാര്യ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

പരുതൂർ ചെറുകുടങ്ങാട് കരുവാൻ പടി വട്ടറപ്പാറക്കൽ റിട്ട. അധ്യാപകരായ അബൂബക്കറിന്റെയും സൂഫിയയുടെയും മകളായ ഷഹനാസ് അവിവാഹിതയാണ്

ADVERTISEMENT
error: Content is protected !!