30 C
Kunnamkulam
Saturday, November 28, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ വൈ.എം.സി.എയില്‍ ബാല ചിത്രരചനാ മത്സരം നടത്തി

കാട്ടകാമ്പാല്‍ വൈ.എം.സി.എയില്‍ ബാല ചിത്രരചനാ മത്സരം നടത്തി

21

വൈ.എം.സി.എ നടത്തുന്ന അഖില കേരള ബാല ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി കാട്ടകാമ്പാല്‍ വൈ.എം.സി.എയില്‍ ബാല ചിത്രരചനാ മത്സരം നടത്തി.വൈ . എം.സി.എ ഹാളില്‍ നടന്ന മത്സരം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.വൈ. എം.സി.എ പ്രസിഡണ്ട് അനില്‍ പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സരുണ്‍ ചാള്‍സണ്‍, മുന്‍ സബ് റീജിയന്‍ ചെയര്‍മാന്‍മാരായിരുന്ന മോഹനന്‍ മാസ്റ്റര്‍, ചാള്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.എന്റെ സ്വപ്നത്തിലെ ഭൂമി എന്ന വിഷയത്തില്‍ അഞ്ച് വയസ്സുവരെയുള്ള നഴ്‌സറി വിഭാഗം കുട്ടികള്‍ക്ക് കളറിംഗ് , 5 മുതല്‍ 9 വയസ്സുവരെ, 9 മുതല്‍ 12 വയസ്സുവരെ, 12 മുതല്‍ 15 വയസ്സുവരെ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ചിത്രരചന മത്സരം നടന്നത്. എല്ലാ വിഭാഗങ്ങളിലെയും യൂണിറ്റ്തല വിജയികള്‍ക്ക് കാട്ടകാമ്പാല്‍ വൈ.എം.സി.എ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടാതെ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും. നൂറിലധികം കുട്ടികള്‍ ചിത്രരചന മത്സരത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!