30.5 C
Kunnamkulam
Sunday, November 29, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം കടിക്കാട് ശിവക്ഷേത്രത്തില്‍ അഖണ്ഡ നാമജപവും പ്രസാദ ഊട്ടും നടത്തി

പുന്നയൂര്‍ക്കുളം കടിക്കാട് ശിവക്ഷേത്രത്തില്‍ അഖണ്ഡ നാമജപവും പ്രസാദ ഊട്ടും നടത്തി

6

പുന്നയൂര്‍ക്കുളം കടിക്കാട് ശിവക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഖണ്ഡ നാമജപവും പ്രസാദ ഊട്ടും ഭക്തിനിര്‍ഭരമായി നടത്തി. ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് മേല്‍ശാന്തി കണ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പ്രസാദഊട്ടില്‍ ജാതിമതഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ക്ഷേത്രം പ്രസിഡണ്ട് സി.കെ.സുമേഷ്, സെക്രട്ടറി ഷിമോദ് കാട്ടിശ്ശേരി, ട്രഷറര്‍ അനില്‍കുമാര്‍ പേരോത്ത്, ഭാരവാഹികളായ ശശിധരന്‍ പൊറ്റയില്‍, കെ.ആര്‍. രഗീഷ്, രക്ഷാധികാരി രാജന്‍ പയ്യര്‍ളി എന്നിവരടങ്ങുന്ന ഭരണസമിതിയും, മാതൃസമിതി പ്രസിഡന്റ സുന്ദരി, സെക്രട്ടറി സുജിത എന്നിവരടങ്ങുന്ന മാതൃസമിതിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!