32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി

പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി

67

പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന പിണറായി സര്‍ക്കാരിന്റെയും, ദുരിതബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാണിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ചാണ് പരിപാടി നടത്തിയത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു. കുന്നത്തൂര്‍ പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ നിന്നും ആരംഭിച്ച പ്രകടനം ആല്‍ത്തറ ചുറ്റി കുന്നത്തൂരില്‍ സമാപിച്ചു.

ADVERTISEMENT
error: Content is protected !!